വയനാട് ആയുഷ് ഹെല്‍ത്ത് സൊസൈറ്റി കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പി ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ‘നല്ലോണം നാമോണം’ ഓണാഘോഷം സംഘടിപ്പിച്ചു. വയനാട് ആയുഷ് ഹെല്‍ത്ത് സൊസൈറ്റി രക്ഷാധികാരി ജില്ലാ കളക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. വയനാട് നാഷണല്‍ ആയുഷ് മിഷന്‍ ഡി പി എം ഡോ അനീന ത്യാഗരാജ് അധ്യക്ഷത വഹിച്ചു. ആയുഷ് ഹെല്‍ത്ത് സൊസൈറ്റി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യ പ്രഭാഷണം നടത്തി. പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് പ്രോജക്ട് മാനേജര്‍ കെ.പി.നിധീഷ് കുമാര്‍ ഗോത്ര സംരക്ഷണവും, ഗവേഷണ സാധ്യതകളും എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. ജില്ലയിലെ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍ യോഗ പരിശീലകരുടെ നേതൃത്വത്തില്‍ യോഗ പരിശീലനം നടത്തി. ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ ഒ.വി സുഷ, ഭാരതീയ ചികിത്സാ വകുപ്പ് സീനിയര്‍ സുപ്രണ്ട് വിനോദ്, ഹോമിയോ ജില്ലാ ആശുപത്രി എന്‍ എ എം മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്മിത, ഡോ.ശ്രീദാസ്, ഡോ. ജിതിന്‍ എന്നിവര്‍ സംസാരിച്ചു.
