പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പെരുവണ്ണാമൂഴി ടൗണില്‍ ജലസേചന വകുപ്പ് ആഭ്യന്തര വകുപ്പിന് വിട്ടുനല്‍കിയ 50 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1.96 കോടി രൂപ ചെലവഴിച്ചാണ് മൂന്നുനിലയുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പോലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 1987ല്‍ പെരുവണ്ണാമൂഴി ഡാം ഗേറ്റിനു മുമ്പില്‍ ജലസേചന വകുപ്പിന്റെ കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ചടങ്ങില്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് റൂറല്‍ എസ്.പി കറുപ്പസ്വാമി, പേരാമ്പ്ര എ.എസ്.പി ടി.കെ വിഷ്ണു പ്രദീപ്, ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ ശശി, ബിന്ദു വത്സന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ ശശി, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഹബി, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. പെരുവണ്ണാമുഴി സ്റ്റേഷന്‍ ഹൗസ് ഇന്‍സ്‌പെക്ടര്‍ കെ.സുഷീര്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ ഇ.എം ശ്രീജിത്ത് നന്ദിയും പറഞ്ഞു.