നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ ആയുഷ് ക്ലബ്ബ് തുടങ്ങി. അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലാണ് ആയുഷ് ക്ലബ്ബ് പദ്ധതി നടപ്പാക്കുന്നത്. ആയുര്‍വ്വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തികുന്നതാണ് ആയുഷ് ക്ലബ്ബ്. ദ്വാരക എ.യു.പി, കരിങ്ങാരി ഗവ.യു.പി, കുഞ്ഞോം എ.യു.പി, പോരൂര്‍ സര്‍വോദയ എ.യു.പി, തിരുനെല്ലി ഗവ. ആശ്രമം സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളാണ് പദ്ധതിക്കായി ഈ വര്‍ഷം തിരഞ്ഞെടുത്തത്.

ദ്വാരക എ.യു.പി സ്‌കൂളില്‍ നടന്ന ആയുഷ് ക്ലബ്ബുകളുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ. അനീന പി ത്യാഗരാജ് പദ്ധതി വിശദീകരണം നടത്തി. ഫാ. ഷാജി മുളകുടിയാങ്കല്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. കല്യാണി, എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിഹാബ് ആയാത്ത്, പി.ടി.എ പ്രസിഡണ്ട് മനു ജി കുഴിവേലി, പടിഞ്ഞാറത്തറ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. മുഹമ്മദ് ഫൈസല്‍, ഡോ.എബി ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.