തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുന്ന രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു. പാറശ്ശാല, നെടുമങ്ങാട് എന്നീ ബ്ലോക്കുകളിലാണ് നിയമനം. വെറ്ററിനറി സര്‍ജന്‍ അഭിമുഖം സെപ്റ്റംബര്‍ 28 ന് രാവിലെ 10 മണി മുതല്‍ നടക്കും.പാരാവെറ്റ് അഭിമുഖം സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് 2 മണി മുതലും ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയിലേയ്ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 29 ന് രാവിലെ 10 മണി മുതലും നടക്കും.

വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബി.വി.എസ്സി &എ എച്ച് പാസായിരിക്കണം.ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്https://ksvc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  ഫോണ്‍: 0471-233 0736