ഇന്റർവ്യൂ ക്ഷണിച്ചു

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട്ടും പേരാമ്പ്രയിലും പ്രവർത്തിക്കുന്ന ന്യൂനപക്ഷ പരിശീലന യുവജന കേന്ദ്രങ്ങളിൽ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിനുളള ഇന്റർവ്യൂ ഒക്ടോബർ 13 ന് കോഴിക്കോട് സിസിഎംവൈ കേന്ദ്രത്തിൽ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് :04952724610,04962612454

ടെണ്ടർ ക്ഷണിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മത്സരാധിഷ്ഠിത ടെണ്ടർ ക്ഷണിക്കുന്നു. ടെണ്ടർ ഷെഡ്യൂൾ ലഭ്യമാകുന്ന തീയ്യതി ഒക്ടോബർ 6 ന് വൈകിട്ട് 5 മണിവരെ. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബർ 13 വൈകിട്ട് 5 മണി. ടെണ്ടർ തുറക്കുന്ന തീയ്യതി ഒക്ടോബർ 17 രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക് :0496 2630800

ടെണ്ടർ ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പിൻ കീഴിലെ തൂണേരി ശിശു വികസന പദ്ധതി ഓഫീസിൻറ ആവശ്യത്തിലേക്കായി ഒക്ടോബർ മാസം മുതൽ ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ ഓടുന്നതിന് ടാക്സി പെർമിറ്റുളള വാഹനം (ജീപ്പ്/കാർ) വാടകക്ക് എടുക്കുവാൻ മത്സരാടിസ്ഥാനത്തിൽ ടെൻഡറുകൾ ക്ഷണിച്ചുകൊളളുന്നു. ടെൻഡറുകൾ ഒക്ടോബർ 3 ന് ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകിട്ട് 3 മണിക്ക് തുറക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0496 2555225, 9562246485

ടെണ്ടർ ക്ഷണിച്ചു

കോഴിക്കോട് ഡിടിപിസി ഓഫീസ് ആവശ്യത്തിനുവേണ്ടി സർവ്വീസ് നടത്തുന്നതിന് വാഹനത്തിന് ടെണ്ടർ ക്ഷണിക്കുന്നു. പ്രവൃത്തി കാലാവധി 11 മാസം. ഒക്ടോബർ 1 മുതൽ ഒക്ടോബർ 13 ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടർ ഫോറം വിൽക്കും . ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 14 ഉച്ചക്ക് 1 മണി. കൂടുതൽ വിവരങ്ങൾക്ക് : 04952720012

സീറ്റ് ഒഴിവ്

ഗവ.കോളേജ് തലശ്ശേരി, ചൊക്ലിയിൽ ബിസിഎ കോഴ്സിൽ എസ്.സി, എസ്.ടി വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവ് .അർഹരായ വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 6ന് വൈകുന്നേരം 5 മണിക്കുളളിൽ കോളേജിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04902966800

ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളർഷിപ്പ്

അംഗീകൃത വിദ്യാലയങ്ങൾ/യൂണിവേഴ്സിറ്റികൾ നടത്തുന്ന എസ്എസ്എൽസി മുതൽ പോസ്റ്റ് ഗ്രാജുവേഷൻ/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് റഗുലർ ആയി പഠിക്കുന്ന, കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കുറവും മുൻ അദ്ധ്യയനവർഷത്തെ പരീക്ഷയിൽ അൻപത് ശതമാനത്തിൽ കുറയാതെ മാർക്ക് ലഭിച്ച, മറ്റു സ്കോളർഷിപ്പുകൾ ലഭിക്കാത്ത വിമുക്ത ഭടൻമാരുടെ മക്കൾക്ക് സൈനിക ക്ഷേമ വകുപ്പ് മുഖേന ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളർഷിപ്പ് അനുവദിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് :0495 2771881

ലേലം ചെയ്യും

വടകര പോലിസ് സ്റ്റേഷൻ വളപ്പിലുള്ള പോലീസ് ക്വാർട്ടേഴ്സുകൾ പൊളിച്ചു നീക്കുന്നതിനായി ഒക്ടോബർ 24 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ദർഘാസുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 22 വൈകീട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് : 0496 2523031

അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സെൻട്രലൈസ്ഡ് യു.ജി അഡ്മിഷൻ പോർട്ടലിൽ രജിസ്ററർ ചെയ്തവർക്ക് (ചെയ്യാത്തവർക്ക് ഇന്നു മുതൽ രജിസ്റ്റർ ചെയ്യാവുന്നതാണ്). ഐ എച്ച് ആർഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് അയലൂരിൽ അപേക്ഷിക്കാം. ബി എസ് സി കമ്പ്യൂട്ടർ സയൻസ് , ബി എസ് സി ഇലക്ട്രോണിക്സ് എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ. അവസാന തീയതി ഒക്ടോബർ 12 വൈകിട്ട് 4 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് : 9495069307, 8547005029 , 0492324766

അപേക്ഷ സമർപ്പിക്കണം

ജീവിച്ചിരിപ്പില്ലാത്ത ഉടമകളുടെ പേരിലുളള റേഷൻകാർഡുകൾ കൈവശം വെക്കുന്നതായും അതുപയോഗിച്ച് റേഷൻ സാധനങ്ങളും മറ്റ് ആനുകൂല്യങ്ങലും അനർഹമായി കൈപ്പറ്റുന്നതായും സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നതിനാൽ രണ്ട് ദിവസത്തിനകം ഉടമസ്ഥാവകാശം മാറ്റുന്നതിനുളള അപേക്ഷ ഓൺലൈനായി സമർപ്പിക്കണമെന്ന് വടകര സപ്ലൈ ഓഫീസർ അറിയിച്ചു.

വയോജന ദിനാഘോഷം നടത്തും

ജില്ലാ സാമൂഹ്യ നീതി ഓഫീസും കേരള സോഷ്യൽ സെക്യൂരിറ്റി മിഷനും കോഴിക്കോട് ജില്ല പഞ്ചായത്തുമായി സഹകരിച്ച് ഒക്ടോബർ 1 നു രാവിലെ 10 മണി മുതൽ ജില്ലാ ആസുത്രണ സമിതി കോൺഫറൻസ് ഹാളിൽ വയോജന ദിനാഘോഷവും വയോജന നയ പ്രഖ്യാപനവും നടത്തും. കില ഡയറക്ടർ ജനറൽ ഡോ:ജോയ് ഇളമൺ മുഖ്യാതിഥിയായിരിക്കും. ‘യോഗയും വയോജനങ്ങളും’ , ‘വയോജന സംരക്ഷണം നിയമവും അവകാശങ്ങളും’ എന്നീ വിഷയങ്ങളിൽ വിഷയാവതരണം നടത്തും.

അപേക്ഷ ക്ഷണിച്ചു

സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടോ സൗകര്യമോ ഇല്ലാതെ ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന 50 വയസ്സിന് മുകളിൽ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവർക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ 2022-23 വർഷത്തിൽ ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ അല്ലാത്ത വിധവകളുടെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. വിധവകൾ സർവ്വീസ് പെൻഷൻ / കുടുംബ പെൻഷൻ എന്നിവ കൈപ്പറ്റുന്നവരാകരുത്. വിധവകൾക്ക് പ്രായപൂർത്തിയായ മക്കൾ ഉണ്ടാവാൻ പാടില്ല. വിധവകളെ സംരക്ഷിക്കുന്ന അപേക്ഷകർ ക്ഷേമ പെൻഷനുകളോ സാമൂഹ്യനീതി നടപ്പിലാക്കുന്ന മറ്റു ധനസഹായങ്ങളോ(ആശ്വാസകിരണം,സമാശ്വാസം) ലഭിക്കുന്നവരായിരിക്കരുത്. മുൻ വർഷം ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതാണ്. www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി ഒക്ടോബർ 20 ന് മു അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

ധനസഹായത്തിന് അപേക്ഷ

കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ വഴിയോ ബാങ്കുകള്‍ വഴിയോ ധനസഹായം സ്വീകരിച്ച് വിമുക്ത ഭടന്മാര്‍, ആശ്രിതര്‍ എന്നിവര്‍ നടത്തിവരുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് വഴി ഒറ്റ തവണ ടോപ് അപ്പ് ആയി ധനസഹായം നല്‍കുന്നു. സംരംഭം മൂന്നുവര്‍ഷമായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നതും ലോണുകള്‍ കൃത്യമായി അടച്ചു വരുന്നതുമായവര്‍ക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 30-ന് മുമ്പായി കോഴിക്കോട് ജില്ല ഓഫീസില്‍ അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക് : 0495 2771881.