സംസ്ഥാന പോലീസ് വകുപ്പ് നടത്തുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി അണക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളെ ലഹരിയില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സ്‌കൂളുകളില്‍ നിന്നും ആരംഭിക്കണം എന്ന് തിരിച്ചറിവില്‍ ‘ലഹരി ഉപേക്ഷിക്കൂ..,ജീവിതം ലഹരിയാവട്ടെ’ എന്ന ആപ്തവാക്യം ഉയര്‍ത്തിയാണ് സ്‌കൂള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ രാരിച്ചന്‍ നീര്‍ണാകുന്നേല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വണ്ടന്മേട് പോലീസ് സ്റ്റേഷന്‍ എസ്. എച്ച്. ഒ നവാസ് വി. എസ്. ക്ലാസ് നയിച്ചു.
