മഴക്കെടുതിയില്‍ നാശമായ 60,593 വീടുകള്‍ വൃത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
 37,626 കിണറുകള്‍ ശുചിയാക്കി. 62,475 മീറ്റര്‍ ഓടകളും വൃത്തിയാക്കിയിട്ടുണ്ട്. പ്രധാന വെല്ലുവിളി കന്നുകാലികളുടെയും മൃഗങ്ങളുടെയും മൃതദേഹങ്ങളുടെ സംസ്‌കരണമാണ്. അത് സേനകളുടെ അടക്കം സഹായം ഉപയോഗിച്ച് ചെയ്തുവരികയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗം വീടുകളുടെ സുരക്ഷാപരിശോധന ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.