മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍, സാംസ്‌കാരിക, പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍, സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആരോഗ്യ മന്ത്രി കെ. കെ. ശൈലജ, തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീന്‍, പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, തൊഴില്‍ മന്ത്രി ടി. പി. രാമകൃഷ്ണന്‍ എന്നിവരുടെ ഓഫീസ് ജീവനക്കാരാണ് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് അറിയിച്ചത്. മന്ത്രിമാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. മന്ത്രി ഇ. പി. ജയരാജന്‍ ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.
