ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന കഞ്ചിക്കോട് അപ്നാഘറിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഒഴിവ് സമയമാനസികോല്ലാസത്തിനായി നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കായിക ഉപകരണങ്ങള്‍ വിതരണം ‘ചെയ്തു. എം .ബി രാജേഷ് എം.പി യാണ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചത്. ഫുട്‌ബോള്‍, വോളിബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, സ്‌കിപ്പിംഗ് റോപ്പ്, റിംഗ് എന്നിവയാണ് വിതരണം ചെയ്തത്. പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാന്‍ കൃഷ്ണകുമാര്‍ , നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം.അനില്‍ കുമാര്‍, തഹസില്‍ദാര്‍ ജി.രമേശ് , കെ.വിനോദ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
