കാപ്പിൽ കാരാട് ഗവ ഹൈസ്കൂളിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് കില പി.എം.യു. പദ്ധതിയിലൂടെ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.എ. പി അനിൽ കുമാർ എം. എൽ. എ അധ്യക്ഷനായി. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഏറ്റവും നല്ലനിലയിലേക്ക് ഉയർന്നു വരുകയാണെന്ന് മന്ത്രി പറഞ്ഞു. കാപ്പിൽ കാരാട് ഗവ ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂൾ ആക്കാനുള്ള പ്രൊപോസൽ നൽകാൻ മന്ത്രി എം. എൽ. എ ക്ക് നിർദേശം നൽകി. അടുത്ത വർഷം സർക്കാർ ഒരു പ്ലാൻ തയ്യാറാക്കി അതിൽ ഉൾപെടുത്താൻ ശ്രമിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എൽ എസ് ജി ഡി, അസിസ്റ്റന്റ്‌ എഞ്ചിനീയർ ഫ്രാൻസിസ് എ . ഫെർണാണ്ടസ് റിപ്പോർട്ട് അവതരണം നടത്തി. ജില്ലാ പഞ്ചായത്ത്‌ അംഗം കെ. ടി അജ്മൽ , വണ്ടൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ .സിത്താര,അമരമ്പലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സെമീമ വട്ടപറമ്പിൽ, വണ്ടൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷൈജൽ എടപ്പറ്റ, വിദ്യാകിരണം കോർഡിനേറ്റർ എം. മണി, പി. ടി. എ പ്രസിഡന്റ് രമേശൻ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്തംഗം ടി . രവീന്ദ്രൻ, വണ്ടൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ . ബാബു, മോഹനൻ അരിമ്പ്ര, ഗണപതി, ഷൈനി, ശ്രീലത, ഡി.ഇ.ഒ വണ്ടൂർ എടപ്പറ്റ ഉമ്മർ, എസ്. എം. സി ചെയർമാൻ ജ്യോതിഷ്കുമാർ, എം. ടി. എ പ്രസിഡന്റ്‌ ശാന്ത, പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ്‌ ഇസ്മായിൽ, ഹെഡ്മാസ്റ്റർ വിൽ‌സൺ എം. പി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ എം. ബി. ബി. എസിന് അഡ്മിഷൻ ലഭിച്ച സി. പി അതുല്യ , ആനദ് എ എന്നിവരെ മന്ത്രി അനുമോദിച്ചു.