മരുതോങ്കര ഗ്രാമപഞ്ചായത്ത് 2023 -24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് മാത്രമായി ഗ്രാമസഭ ചേര്‍ന്നു. മരുതോങ്കര സാംസ്കാരിക നിലയത്തിൽ ചേർന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ മുഴുവൻ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്ത വയോജനങ്ങള്‍ ഗ്രാമസഭയിൽ പങ്കെടുത്ത് അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്തു. ആശ്രയമില്ലാത്ത വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കി ചികിത്സ സൗകര്യങ്ങളും മറ്റും ഉറപ്പുവരുത്താൻ യോഗം തീരുമാനിച്ചു.പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, പഞ്ചായത്ത് അംഗങ്ങൾ,ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.