1977 ൽ ബാഴ്സലോണയിലെ ജയിലിൽ നടന്ന സംഘർഷങ്ങൾ പ്രമേയമാക്കി സ്‌പാനിഷ്‌ സംവിധായകൻ ആൽബർട്ടോ റോഡ്രിഗസ് സംവിധാനം ചെയ്ത സ്പാനിഷ് ത്രില്ലർ ചിത്രം പ്രിസൺ 77 ന്റെ ആദ്യ പ്രദർശനം ശനിയാഴ്ച . മണി ഹെയ്സ്റ്റ് എന്ന പരമ്പരയിലെ റിയോയെ അവതരിപ്പിച്ച മിഗ്വൽ ഹെറാൻ നായകനാകുന്ന ചിത്രം മേളയിലെ ലോക സിനിമാ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.നിശാഗന്ധിയിൽ വൈകുന്നേരം ആറിനാണ് പ്രദർശനം.

ചെയ്യാത്ത കുറ്റത്തിന് ജയിലിലായ യുവാവ് നീതിരാഹിത്യത്തിന്റെ പേരിൽ നടത്തുന്ന പ്രതികരണവും തുടന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.ജയിലിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ  സ്പയിനിലെ ജയിൽ നിയമങ്ങൾ പിന്നീട് പരിഷ്കരിച്ചിരുന്നു.

ബോക്സോഫീസിൽ മികച്ച വിജയം നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്.