ഒപ്പം പ്രവർത്തിക്കുന്ന സംവിധായകന്റെ മനസ്സിലൂടെ സഞ്ചരിച്ച തിരക്കഥാകൃത്തായിരുന്നു ജോൺ പോളെന്ന് സംവിധായകൻ കമൽ. മികച്ച കഥപറച്ചിലുകാരനായിരുന്നിട്ടും ഒരു ചെറുകഥ പോലും എഴുതാതെ നൂറോളം തിരക്കഥ എഴുതിയതിലാണ് അദ്ദേഹത്തിന്റെ പ്രതിഭയെന്നും കമൽ പറഞ്ഞു .രാജ്യാന്തര മേളയിൽ ജോൺപോളിന് ആദരമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ചലച്ചിത്ര രംഗത്തെ പ്രമുഖർ ജോൺ പോളിനെ കുറിച്ചെഴുതിയ വിടപറയാത്ത ജോൺപോൾ എന്ന പുസ്തകം   ഗാനരചയിതാവ് ഷിബു ചക്രവർത്തി സംവിധായിക രേവതി വർമയ്ക്ക് നൽകി പ്രകാശനം ചെയ്തു .ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകം കവി ബാലചന്ദ്രൻ ചുള്ളിക്കാടാണ് എഡിറ്റ് ചെയ്തത്. അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി .അജോയ് എന്നിവർ പങ്കെടുത്തു.