പ്രളയദുരിതമനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം പൊതുമേഖലാ സ്ഥാപനമായ കേരളഫീഡ്‌സ് കാലിത്തീറ്റ വിലകുറച്ചു. റിച്ച്, മിടുക്കി, ഏലയ്റ്റ് എന്നീ ബ്രാന്‍ഡുകള്‍ക്കാണ് 100 രൂപ വീതം സെപ്റ്റംബര്‍ ഒന്നു മുതല്‍ വില കുറച്ച് വില്‍ക്കുന്നത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകളും, തൃശൂര്‍ ജില്ലകളിലാണ് വില കുറച്ച് വില്‍ക്കുന്നത്. ഇവിടങ്ങളില്‍ കാലിത്തീറ്റയും ധാതു ലവണങ്ങളും കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. ക്ഷീര വികസന മന്ത്രി അഡ്വ. കെ. രാജുവിന്റെ താത്പര്യപ്രകാരമാണ് ക്ഷീരകര്‍ഷകര്‍ക്ക് വിലക്കുറച്ച് കാലിത്തീറ്റ നല്‍കുന്നതെന്ന് കേരള ഫീഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി.ശ്രീകുമാറും ചെയര്‍മാന്‍ കെ.എസ്. ഇന്ദുശേഖരന്‍ നായരും പറഞ്ഞു.