വൈത്തിരി: ഹോമിയോപ്പതി വകുപ്പ്, കോഴിക്കോട് ഗവ. ഹോമിയോപ്പതി മെഡിക്കല്‍ കോളജ്, നാഷണല്‍ ആയുഷ് മിഷന്‍, പൊഴുതന ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതി (ആര്‍ഐഎച്ച്) യുടെ നേതൃത്വത്തിന്റെ ദുരന്താനന്തര ആരോഗ്യപരിചരണം ഹോമിയോപ്പതിയിലൂടെ എന്ന പേരില്‍ തുടര്‍ മെഡിക്കല്‍ ക്യാമ്പും മനശാസ്ത്ര കൗണ്‍സലിഗും നടത്തി. വലിയപാറ ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. അജി വില്‍ബര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍ഐഎച്ച് പ്രസിഡന്റ് ഡോ. എ സുരേഷ്, വൈസ് പ്രസിഡന്റ് ഡോ. എം.പി തോമസ്, സൈക്കോളജിസ്റ്റ് ടി.വി ജവാദ്, ഗവ. ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫിസര്‍ ഡോ. അഷിത തുടങ്ങിയവര്‍ സംസാരിച്ചു.
ക്യാമ്പില്‍ 162 പേര്‍ ചികില്‍സ നേടി. 44 പേര്‍ കൗണ്‍സലംഗിന് വിധേയരായി. കൂടുതല്‍ ആളുകളും പ്രളയാനന്തര മാനസിക സമ്മര്‍ദം നേരിടുന്നവരായിരുന്നു. വിവിധ ജില്ലകളില്‍ നിന്നുള്ള 13 സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ ഓഫിസര്‍മാര്‍, രണ്ടു സ്വകാര്യ ഹോമിയോ ഡോക്ടര്‍മാര്‍, ഗവ. ഹോമിയോ മെഡിക്കല്‍ കോളജില്‍ നിന്നുള്ള അഞ്ചു പിജി ഡോക്ടര്‍മാര്‍, ആറു ജൂനിയര്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. പഞ്ചായത്ത് മെംബര്‍മാര്‍, കമ്മ്യൂണിറ്റി വര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ മെഡിക്കല്‍ ക്യാമ്പിന്റെ വിശദവിവരങ്ങള്‍ക്കായി 9447445276, 9895448990, 9207041097.