ദേശീയ ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും അല്‍ഫോണ്‍സ കോളേജ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ആഭിമുഖ്യത്തില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു. അല്‍ഫോണ്‍സ കോളേജ് ഗ്യാലക്‌സി ഹാളില്‍ നടന്ന പരിപാടി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സിഎച്ച്എം ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകന്‍ രഞ്ജിത്ത് കുമാര്‍ ക്ലാസിന് നേതൃത്വം നല്‍കി.
ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ് എച്ച്.ഒ.ഡി പി.പി പ്രവീണാ പ്രേമന്‍, അസിസ്റ്റന്റ് പ്രഫസര്‍ ലിന്‍സി ഷിന്റോ, ഫാ. ജെയിംസ് മലേപ്പറമ്പ്, പി.ആര്‍.ഒ റോയ് വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. തിരഞ്ഞെടുത്ത 50 വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.