ക്ഷേമപെന്‍ഷന്‍ വിതരണം ആരംഭിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത് 482123 ഗുണഭോക്താക്കള്‍ക്ക്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 30053 പേര്‍ക്കും ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ 291420 പേര്‍ക്കും ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ 33009 പേര്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള ധനസഹായം 7598 പേര്‍ക്കും ഇന്ദിരാഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ 120043 പേര്‍ക്കും ആണ് ലഭിക്കുന്നത്.
