രാഷ്ട്രപതി ദ്രൗപദി മുർമു ലക്ഷദ്വീപിലേക്ക് യാത്രതിരിച്ചു. കന്യാകുമാരിയിൽ സന്ദർശനം പൂർത്തിയാക്കി ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ രാഷ്ട്രപതി ഉച്ചഭക്ഷണത്തിന് ശേഷമാണ് ലക്ഷദ്വീപിലേക്ക് തിരിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഗതാഗതമന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് തുടങ്ങിയവർ രാഷ്ട്രപതിയെ യാത്രയാക്കാൻ എത്തിയിരുന്നു.