എറണാകുളം നോര്‍ത്തില്‍ ഇ.എസ്.ഐ ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന എറണാകുളം നമ്പര്‍ 2 ഇ.എസ്.ഐ ഡിസ്‌പെന്‍സറി മാര്‍ച്ച് 27 മുതല്‍ വൈറ്റിലയിലാകും പ്രവര്‍ത്തിക്കുകയെന്ന് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നഴ്‌സറി സ്‌കൂള്‍ റോഡില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന് സമീപമാണ് പുതിയ ഡിസ്‌പെന്‍സറി. വിലാസം: ബില്‍ഡിംഗ് നമ്പര്‍ 48/1623എ ശ്രീരംഗം, പൊന്നുരുന്നി ഈസ്റ്റ്, വൈറ്റില-682019. ഫോണ്‍ 0484-2391022.