കേരള സർക്കാർ എ.എഫ്.ഡി (ഫ്രഞ്ച് ഡെപലപ്പ്‌മെന്റ് ബാങ്ക്), CEREMA (Centre for Studies and Expertise on Risks, Environment, Mobility and Planning) എന്നിവയുമായി ത്രികക്ഷി ധാരണാപത്രം ഒപ്പിട്ടു. റീബിൽഡ് കേരള പദ്ധതിക്ക് കീഴിലുള്ള റിസീല്യന്റ് കേരള പ്രോഗ്രാം ഫോർ റിസൽട്ട്‌സിനായി കേരളത്തിലേയും ഫ്രാൻസിലേയും സ്ഥാപനങ്ങൾക്ക് പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ വഴിയൊരുക്കുന്നതാണ് ധാരണാപത്രം. അഞ്ച് ലക്ഷം യൂറോ ഗ്രാന്റ്-ഇൻ-എയിഡ് ആയി ഉൾക്കൊള്ളുന്ന പദ്ധതി പ്രതികൂല സാഹചര്യങ്ങളിലെ അതിജീവന നടപടികൾ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ബ്രൂണോ ബോസ്ലെ  (AFD ഇന്ത്യ), പാസ്ക്കൽ ബെർട്ട്യൂഡ് (CEREMA), കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.