കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ മാലിന്യ സംസ്കരണത്തിനുള്ള ജി – ബിൻ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.

വീടുകളിലെ അടുക്കളയിൽ തന്നെ സ്ഥാപിക്കാവുന്ന സംവിധാനമാണ് ജി-ബിൻ. ഫ്ലാറ്റുകളിലെയും വീട്ടിലെയും ഉറവിട മാലിന്യങ്ങൾ സംസ്കരിക്കുന്നതിനാണ് നഗരസഭ ജി-ബിൻ നടപ്പിലാക്കുന്നത്.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്.രവി അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ ചെയർപേഴ്സൺ റോസിലി ടീച്ചർ, മെമ്പർമാരായ ജറീന റോയ്, ബാബു മൂട്ടോളി, ബിന്ദു ജയൻ, വില്ലേജ് എക്റ്റൻഷൻ ഓഫീസർമാരായ ബിജി പി.എസ്, ജോസ് കുര്യാക്കോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.