ഒക്‌ടോബര്‍ ഒന്നിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ ആരംഭിക്കുന്ന വിധത്തില്‍ പുതുക്കിയ സമയക്രമം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ സംബന്ധിച്ച വിവരങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനധികളോട് വിശദമാക്കുകയും പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ സഹകരണം തേടുകയും ചെയ്തു.