ഈ ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് ഓടിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ അധിക സാമ്പത്തിക ബാധ്യത വരുന്ന ഒരു നടപടിയും കെ.എസ്.ആര്‍.ടി.സിയില്‍ കൈകൊള്ളേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് ഇലക്ട്രിക് വെഹിക്കിള്‍ പോളിസി നടപ്പിലാക്കിയ ശേഷം ആവശ്യമെന്ന് കണ്ടാല്‍ സര്‍ക്കാര്‍ ഇക്കാര്യം പ്രത്യേകം പരിശോധിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.