വയനാട്: ഉരുള്‍പൊട്ടലുണ്ടായ മാനന്തവാടി തലപ്പുഴ മക്കിമലയില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറും സംഘവും സന്ദര്‍ശിച്ചു. മരണമടഞ്ഞ റസാക്കിന്റെ കുടുംബത്തെയും കളക്ടര്‍ സന്ദര്‍ശിച്ചു. റസാക്കിന്റെ മക്കളെ ആശ്വസിപ്പിച്ച കളക്ടര്‍ സര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും അറിയിച്ചു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍, മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ. ഷാജു, വാര്‍ഡ് അംഗം വിജയലക്ഷ്മി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഭീഷണിയില്‍ കഴിയുന്ന കുടുംബങ്ങളെ പഞ്ചായത്ത് നിര്‍ദേശിക്കുന്ന താല്‍ക്കാലിക ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുമെന്നു കളക്ടര്‍ അറിയിച്ചു.
