വയനാട്: ലോക സാക്ഷരതാ ദിനത്തില്‍ ആഘോഷ പരിപാടികള്‍ മാറ്റിവച്ച് ജില്ലയിലെ സാക്ഷരതാ പ്രേരക്മാരും രണ്ടായിരത്തിലധികം ഹയര്‍സെക്കന്‍ഡറി തുല്യതാ പഠിതാക്കളും ചേര്‍ന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വെള്ളം കയറിയ 65 ആദിവാസി കോളനികള്‍ ശുചീകരിച്ചു. ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭയിലെ വെള്ളം കയറിയ നാരങ്ങാക്കണ്ടി കോളനിയില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി. വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി.എന്‍ ബാബു, മുന്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.ആര്‍ നിര്‍മല, ദേവസ്വം ബോര്‍ഡ് അംഗം വി. കേശവന്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ അഷ്‌റഫ് ഉള്ളാട്ടില്‍, അന്‍വര്‍ പുത്തായി, പ്രേരക്മാരായ പി.വി വാസന്തി, എം. പുഷ്പലത, പി.വി അനിത, തുല്യതാ പഠിതാക്കളായ എന്‍.യു നന്ദിനി, സാജന്‍ ജോസ്, കെ. ഫ്രാന്‍സിസ്, പി.എം ഡിസല്‍വ, എസ്.പി വിജിഷ, പി. ഷൈല എന്നിവര്‍ സംസാരിച്ചു.