കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം കുട്ടികളുമായി ബന്ധപ്പെട്ട് നല്‍കിവരുന്ന നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ്, നാഷണല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ അവാര്‍ഡ് എന്നിവയ്ക്ക് 2018 വര്‍ഷത്തേക്ക് പരിഗണിക്കപ്പെടുന്നതിന് അപേക്ഷ /നോമിനേഷനുകള്‍ സമര്‍പ്പിക്കുന്നതിനുളള തീയതി നീട്ടി. അപേക്ഷ /നോമിനേഷനുകള്‍ കേന്ദ്ര വനിത ശിശുവികസനമന്ത്രാലയത്തിന്റെ www.ncawcd.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി സെപ്റ്റംബര്‍ 30 വരെയാണ് ദീര്‍ഘിപ്പിച്ചത്.മാര്ഗ്ഗനിര് ദ്ദേശങ്ങള്, മറ്റു വിശദവിവരങ്ങള്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
