സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി 33-ാം ഡിവിഷന്‍ മന്ദംകൊല്ലി ഉപതിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 11ന് നടക്കും. രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. സെപ്റ്റംബര്‍ 22 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി. സൂക്ഷ്മപരിശോധന 24നു നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയ്യതി സെപ്റ്റംബര്‍ 26 ആണ്. ഒക്‌ടോബര്‍ 12നു രാവിലെ 10 മുതല്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വോട്ടെണ്ണല്‍ നടക്കും. ഫലപ്രഖ്യാപന തിയ്യതി മുതല്‍ 30 ദിവസത്തിനുള്ളില്‍ വരവ് – ചെലവ് കണക്കുകള്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് നല്‍കണം. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റച്ചട്ടം സെപ്റ്റംബര്‍ 11നു പ്രാബല്യത്തില്‍ വന്നു. സുല്‍ത്താന്‍ ബത്തേരി മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീലാ ജോണാണ് വരണാധികാരി. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്നു. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മുനിസിപ്പല്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ തീരുമാനിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കമ്മീഷനിംഗും അന്നേ ദിവസം നടക്കും. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ജയപ്രകാശന്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ അലി അഷ്ഹര്‍, ഉപവരണാധികാരി കെ. മുനവര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷനല്‍ അക്കൗണ്ടന്റ് എം. അലി, ഉദ്യോഗസ്ഥരായ സി.വി രാകേഷ്, ബിജേഷ് പോള്‍ എന്നിവര്‍ പങ്കെടുത്തു.
