കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സ ധനസഹായമായി 69 പേര്‍ക്കായി 20ലക്ഷം രൂപ അനുവദിച്ചു. പന്ത്രണ്ടാം ഘട്ട ധനസഹായമായിട്ടാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.ഇതിനു മുമ്പ് 2836 പേര്‍ക്കായി നാലു കോടി എഴുപത്തിമൂന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇപ്പോള്‍ അനുവദിച്ച തുകയും കൂടി ആകുമ്പോള്‍ 2778 പേര്‍ക്കായി 4 കോടി 93 ലക്ഷം രൂപ മണ്ഡലത്തില്‍ ചികിത്സ ധനസഹായമായി അനുവദിച്ചതായും കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ പറഞ്ഞു.ചികിത്സ ധനസഹായത്തിന് അര്‍ഹരായവരുടെ വിവരങ്ങള്‍ അതത് വില്ലേജ് ഓഫീസുകളില്‍ നിന്നും അറിയിക്കും.ബാങ്ക് അക്കൗണ്ട് വഴിയാണ് ധനസഹായം ലഭ്യമാകുന്നത്. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായത്തിനു വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ എംഎല്‍എ ഓഫീസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.