കേരള ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ ഒന്നും രണ്ടും സെമസ്റ്ററുകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിക്കുന്നതുവരെ അഞ്ചാം സെമസ്റ്ററിലേക്കും ഒന്ന് രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിക്കുന്നതുവരെ ഏഴാം സെമസ്റ്ററിലേക്കും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ ഹാജരാകാന്‍ അനുവാദം നല്‍കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി.ജലീല്‍ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. പുനര്‍മൂല്യനിര്‍ണയത്തില്‍ പരാജയപ്പെടുന്നവര്‍ക്ക് തുടര്‍പഠനത്തിനുള്ള അവസരം നഷ്ടപ്പെടും. ഇക്കാര്യം ഉറപ്പു നല്‍കി വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും സമ്മതപത്രം നല്‍കണം. പുനര്‍മൂല്യ നിര്‍ണയഫലം പ്രസിദ്ധീകരിക്കുന്നതുവരെ ഈ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് കോളേജ് മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കി. സര്‍വകലാശാലയുടെ ടെക്‌ഫെസ്റ്റ്, കായികമത്സരങ്ങള്‍ എന്നിവയുടെ സംഘാടക സമിതിയില്‍ സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയെ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.