ആസിഡ് ആക്രമണത്തിന് വിധേയരാകുന്ന ഇവര്‍ക്ക്  താല്‍ക്കാലിക ആശ്വാസമെന്ന നിലക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അടിയന്തിരസഹായമായി ഒരു ലക്ഷം രൂപ നല്‍കുന്നതിനുളള പദ്ധതി നിലവില്‍ വന്നു. ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍, എഫ്. ഐ.ആറിന്റെ പകര്‍പ്പ്, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാകളക്ടര്‍ക്ക് അപേക്ഷ നല്‍കണം. ജില്ലാകളക്ടര്‍  അപേക്ഷയില്‍ നടപടി സ്വീകരിക്കും.