കാക്കനാട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സൗജന്യ ഇലക്ട്രിക് പ്ലംബിംഗ് സര്‍വ്വീസ് ക്യാമ്പയിന്‍ ഇന്നുമുതല്‍ 10 ദിവസം പ്രളയബാധിത പ്രദേശങ്ങളില്‍ നടത്തും. ഹൈദരാബാദിലെ നാഷണല്‍ അക്കാഡമി ഓഫ് കണ്‍സ്ട്രഷനില്‍ നിന്നുള്ള 110 ഇലക്ട്രീഷ്യന്‍മാരും പ്ലംബര്‍മാരുമാണ് ഇതിനായി കൈകോര്‍ക്കുന്നത്. പ്രളയം രൂക്ഷമായി ബാധിച്ച വിവിധ പ്രദേശങ്ങളില്‍ ഇവരുടെ സേവനം ലഭ്യമാക്കും. വിവിധ ഗ്രഹോപകരണങ്ങള്‍ വീടുകളിലെ വയറിംഗ്, പ്ലംബിംഗ് എന്നിവ ഇവര്‍ നന്നാക്കും. ക്യാമ്പുകള്‍ സംഘടിപ്പിച്ചായിരിക്കും ഗ്രഹോപകരണങ്ങള്‍ നന്നാക്കുന്നത്. 9497366416 എന്ന നമ്പരില്‍ ഇവരുടെ സേവനങ്ങള്‍ക്കായി ബന്ധപ്പെടാം. വിവിധ ഗ്രൂപ്പുകളായി ഇവര്‍ സേവനത്തിനായി എത്തും. വീടുകള്‍ കടകള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ഇവരുടെ സേവനം ലഭ്യമാക്കും. രെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 10 ദിവസത്തിനുള്ളില്‍ സേവനം ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.