എസ്.സി.ഇ.ആര്.ടി (കേരള)യിലേക്ക് ഇന്‍ സര്‍വീസ് ടീച്ചര്‍ എഡ്യൂക്കേഷന്‍, റിസര്‍ച്ച് ആന്റ് ഡോക്യുമെന്റേഷന് വിഷയങ്ങളില്‍ ലക്ചറര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സ്കൂളുകള്‍, സര്‍ക്കാര്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കേളേജുകള്‍, സര്‍ക്കാര്‍ ട്രെയിനിംഗ് കോളേജുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരില്‍ നിന്നും നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ വകുപ്പുമേലധികാരികളുടെ എന്‍.ഒ.സി സഹിതം 29നു മുമ്പ് ഡയറക്ടര്‍, എസ്.സി.ഇ.ആര്.ടി, വിദ്യാഭവന്, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ ലഭിക്കണം. അഭിമുഖം നടത്തിയായിരിക്കും നിയമനം. വെബ്സൈറ്റ്: www.scert.kerala.gov.in
