കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സാലറി ചലഞ്ചിന് പി. ആര്‍. ഡിയില്‍ മികച്ച പ്രതികരണം. ഡയറക്‌ട്രേറ്റില്‍ 75ല്‍ 72 പേരും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, ഡല്‍ഹി ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നല്‍കും.