പത്തനംതിട്ട: പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ സ്ഥിതിഗതികള്‍ കേന്ദ്രസംഘം നേരിട്ടെത്തി പരിശോധിച്ചു. പൂര്‍ണമായും തകര്‍ന്ന രാമമൂര്‍ത്തി മണ്ഡപം, മണല്‍മൂടിയ ഗവ.ആശുപത്രി, ഭാഗികമായി കേടുപറ്റിയ കെട്ടിടങ്ങള്‍ എന്നിവയുടെ നിലവിലെ സ്ഥിതിഗതികള്‍ സംഘം വിലയിരുത്തി.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എ.വി. ധര്‍ മ റെഡ്ഡി, കേന്ദ്ര ആരോഗ്യ വകുപ്പിലെ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. അലി മണിക് ഫാന്‍ എന്നിവരടങ്ങുന്ന കേന്ദ്രസംഘത്തോടൊപ്പം രാജു എബ്രഹാം എം എല്‍ എ, ജില്ലാ കലക് ടര്‍ പി ബി നൂഹ്,
ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ എസ്. ശിവപ്രസാദ്, ആര്‍ഡിഒമാരായ റ്റി.കെ. വിനീത്, എം.എ. റഹീം, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
തുടര്‍ന്ന് കേന്ദ്രസംഘം ചിറ്റാര്‍ വലിയകുളങ്ങരവാലിയിലെ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തും സന്ദര്‍ശനം നടത്തി. അടൂര്‍ പ്രകാശ് എം എല്‍ എ കേന്ദ്രസംഘത്തെ അനുഗമിച്ചു.