വയനാട്: വീടു നഷ്ടപ്പെട്ട കല്‍പ്പറ്റ പൊന്നടയിലെ ടി.കെ രുഗ്മിണിക്ക് സ്നേഹ വീടു വച്ചു നല്‍കി കല്‍പ്പറ്റ സോണ്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. പ്രളയബാധിത ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സൊസൈറ്റി രുഗ്മിണിക്കും കുടുംബത്തിനും കൈത്താങ്ങായത്. സാമ്പത്തികമായി ഒട്ടും കഴിവില്ലാത്ത ടി.കെ.രുഗ്മണി കല്‍പ്പറ്റ നഗരസഭ ഒന്നാം ഡിവിഷന്‍ കൗണ്‍സിലറാണ്. പതിനൊന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവ് അനന്തന്‍ നായര്‍ മരണപ്പെട്ടു. ഏറെ കഷ്ടപ്പെട്ടാണ് മക്കളായ അനുരൂപ, അനുമോദ് എന്നിവരെ വളര്‍ത്തിയത്. നാല്‍പ്പതു വര്‍ഷം മുമ്പ് പച്ചക്കട്ടയില്‍ നിര്‍മ്മിച്ച ചെറിയൊരു വീട് ചിതല്‍ അരിച്ചതിനെ തുടര്‍ന്ന് തകര്‍ന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഒരു ചെറിയ ഷെഡിലായിരുന്നു താമസം. അതാണ് പ്രളയക്കാലത്ത് നിലം പൊത്തിയത്. ഇതോടെ ദുരിതത്തിലായ രുഗ്മിണിക്ക് കല്‍പ്പറ്റ സോണ്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
താക്കോല്‍ദാനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. പൊന്നടയില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് യു. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം അസി. രജിസ്ട്രാര്‍ അബ്ദുള്‍ റഷീദ്, വെങ്ങപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം നാസര്‍, സംഘം വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് കുട്ടി, സംഘം ഡയറക്ടര്‍ സുനില്‍കുമാര്‍, സെക്രട്ടറി നിതിന്‍ സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
