കൊച്ചി: കണയന്നൂര്‍ താലൂക്ക് ഓഫീസിന്റെ പരിധിയില്‍ പ്രളയത്തില്‍ ഉള്‍പ്പെട്ട് ആധാര്‍കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, റേഷന്‍ കാര്‍ഡ്, വസ്തു പ്രമാണം, ആര്‍.സി ബുക്ക്, ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുളള സര്‍ക്കാര്‍ സാക്ഷ്യപത്രങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രസ്തുത രേഖകള്‍ നല്‍കുന്നതിന് വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11 മുതല്‍ സര്‍ട്ടിഫിക്കറ്റ് അദാലത്ത് നടത്തും. പ്രളയത്തില്‍ ഉള്‍പ്പെട്ട് രേഖകള്‍ നഷ്ടമായവര്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
