ആലപ്പുഴ: 77 -ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ജില്ലാതല ചടങ്ങുകൾ ഓഗസ്റ്റ് 15ന് രാവിലെ 9 മുതൽ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടക്കും. ജില്ലയുടെ ചുമതലയുള്ള കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും.
പരേഡ് ചടങ്ങുകൾക്കായി രാവിലെ 8.40ന് പരേഡ് ബേസ് ലൈനിൽ അണിനിരക്കും. 8.53ന് ജില്ല പോലീസ് മേധാവിയും 8.55ന് ജില്ല കളക്ടറും എത്തും. 8.59ന് എത്തുന്ന മന്ത്രിയെ ഇരുവരും ചേർന്ന് സ്വീകരിക്കും. 9 മണിക്ക് മന്ത്രി പി. പ്രസാദ് ദേശീയ പതാക ഉയർത്തും. പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും.
പോലീസ്, ഏക്സൈസ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട്, ഗൈഡ്, റെഡ് ക്രോസ്, കബ്സ്, ബുൾബുൾ, സ്‌കൂള്‍ ബാന്‍ഡ് എന്നിവയുടേത് ഉള്‍പ്പെടെ 18 കണ്ടിജെന്റുകള്‍ പരേഡില്‍ അണിനരക്കും. പൂച്ചാക്കൽ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.അജയമോഹനാണ് പരേഡ് കമാന്‍ഡര്‍. പരേഡില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന കണ്ടിജന്റുകള്‍ക്ക് മന്ത്രി ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും.
ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.