ജില്ലയിലെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് എന്നിവയുടെ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തി. തൊഴില്‍, ഭവനം, മാലിന്യസംസ്‌കരണം, ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനം, ജലവിതരണ പദ്ധതികള്‍ എന്നീ മേഖലയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പദ്ധതികളില്‍ തീര്‍പ്പാക്കാത്തതും പൂര്‍ണ്ണമാകാത്തതുമായ പ്രവൃത്തികളും പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു.
എല്‍.എസ്.ജി.ഡി അഡിഷണല്‍ ഡയറക്ടര്‍ അജിത് കുമാര്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍ ടി.എം മുഹമ്മദ് ജാ, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് ഡയറക്ടര്‍ ബാലചന്ദ്രന്‍ പി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് ബിഡിഒമാര്‍, കട്ടപ്പന, തൊടുപുഴ നഗരസഭാ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.