സംസ്ഥാനത്തെ വിവിധ സർക്കാർ ദന്തൽ കോളജുകൾ, സ്വകാര്യ സ്വാശ്രയ ദന്തൽ കോളജുകൾ എന്നിവിടങ്ങളിലെ 2023 ലെ പി.ജി. ദന്തൽ കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.  സർവ്വീസ് ക്വാട്ടാ സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് ഈ ഘട്ടത്തിൽ നടത്തിയിട്ടില്ല.

        താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർഥികൾ 17ന് ഉച്ച 12 മണിക്കകം ceekinfo.cee@kerala.gov.in ൽ അറിയിക്കണം.  വിശദവിവരങ്ങൾ വെബ്സൈറ്റിൽ.  ഹെൽപ് ലൈൻ നമ്പർ: 0471 2525300.