കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകൾ, തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്റർ (ആർ.സി.സി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലെ 2023 ലെ പി.ജി മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താത്കാലിക അലോട്ട്‌മെന്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർഥികൾ 17 ന് ഉച്ച 12 നകം ceekinfo.cee@kerala.gov.in ൽ അറിയിക്കണം. വിശദമായ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ലഭിക്കും. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
