സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സണായി  കെ.വി.മനോജ്കുമാർ ചുമതലയേറ്റു. 2023 ജൂൺ 28 നായിരുന്നു ചെയർപേഴ്‌സന്റെ കാലാവധി അവസാനിച്ചത്. ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ,തലശ്ശരി ബാറിൽ അഭിഭാഷകൻ,       സഹകരണ ഓംബുഡ്‌സ്മാൻ, റബ്‌കോ ലീഗൽ അഡൈ്വസർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കെ.വി.മനോജ്കുമാർ കമ്മീഷൻ ചെയർപേഴ്‌സണായിരുന്ന   2020-23ൽ  14പ്രത്യേക റിപ്പോർട്ടും ശുപാർശകളും സർക്കാരിന് സമർപ്പിച്ചു. 5886 കേസുകൾ തീർപ്പാക്കി. കേരളത്തിലുടനീളം നടത്തിവരുന്ന ബൃഹത്തായ പ്രചാരണ പരിപാടിയായ ബാലസൗഹൃദ കേരളം 4 ഘട്ടം പൂർത്തിയാക്കി. വിവിധ പ്രദേശങ്ങളിൽ 200 ലധികം  സന്ദർശനങ്ങൾ നടത്തി. 13 ആദിവാസി ഊരുകളിൽ കരുതൽ 2022 എന്ന പേരിൽ ശിൽപ്പശാലകൾ സംഘടിപ്പിച്ചു. ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ഫെസ്റ്റ് ഓഫ് ഹാപ്പിനസ് എന്ന പരിപാടി സംഘടിപ്പിച്ചു. കേരളത്തിൽ ബാലവേലയും ബാലവിവാഹവും ഇല്ലാതാക്കാൻ ശുപാർശകളും നിർദ്ദേശങ്ങളും സർക്കാരിന് നൽകി. 579 ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത അന്തരീക്ഷം ഒരുക്കുന്നതിനും സ്ഥാപനത്തിൽ ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സ്ഥാപനാധികാരികൾക്ക് പരിശീലനം തുടങ്ങി നിരവധി പ്രവർത്തങ്ങൾ നടത്തിയിയിരുന്നു.