പാലക്കാട് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം സംസ്ഥാന സര്‍ക്കാര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് സംരംഭകത്വ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും പദ്ധതി രേഖാ പ്രകാശനവും ആലത്തൂര്‍ എം.പി പി.കെ.ബിജു നിര്‍വഹിച്ചു. ജില്ലയില്‍ നെന്മാറ ബ്ലോക്കില്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ വിവിധ മേഖലകളിലായി 1808 സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുകയും വിപണന സാധ്യതയൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ ജില്ലാ മിഷന്‍ അഞ്ച് കോടി മുപ്പത് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ ആരംഭിച്ച 32 സംരംഭകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി.രാമകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത പരമേശ്വരന്‍, എലവഞ്ചേരി-മേലാര്‍ക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുധാ രവീന്ദ്രന്‍, പ്രേമലത, പല്ലശ്ശന വൈസ് പ്രസിഡന്‍ഡ് കെ. ശ്യാമള , കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സൈതലവി, എ.ഡി.എം.സി എം.ദിനേശ,് ജില്ലാ പ്രോഗ്രാം മാനേജര്‍ സഞ്ജയ് ഗോപിനാഥ് പങ്കെടുത്തു.