ഹരിതചട്ടം നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം കേരളമാണെന്ന് തണല്‍ പ്രോഗ്രാം ഡയറക്ടര്‍ ഷിബു കെ. നായര്‍ പറഞ്ഞു. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ ഹരിതചട്ടം ഓഫീസുകളില്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ആദ്യമായി മാതൃക കാട്ടിയ ശേഷമാണ് ഇത്തരമൊരു കാഴ്ചപ്പാട് മുന്നോട്ട്‌വെച്ചത് എന്നത് അഭിനന്ദനാര്‍ഹമാണ്. കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത് കേരളത്തിന് ശേഷമാണ്. കൊല്ലത്തെ അയ്യായിരത്തോളം മല്‍സ്യത്തൊഴിലാളികള്‍ ഒരു മണിക്കൂര്‍ കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി മാറ്റിവച്ചിരിക്കുകയാണ്. ഇത് അതിജീവനത്തിന്റെ ഭാഗംകൂടിയാണ്. വേള്‍ഡ് ഇക്കണോമിക്‌സ് ഫോറം പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. സമുദ്രങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ അളവ് വര്‍ധിക്കുകയാണ്. ഇത് രാസവിഷമായി മല്‍സ്യങ്ങളിലൂടെ നമ്മുടെ ഉള്ളിലെത്തുന്നു. പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം പരിസ്ഥിതിയെ നശിപ്പിക്കും. പലതരം ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. ബോധവത്കരണത്തിനൊപ്പം പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഡയറ്കറുടെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ കെ. സന്തോഷ് കുമാര്‍, അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) പി.എസ്.രാജശേഖരന്‍, ഡെപ്യൂട്ടി സെക്രട്ടറി മേരിലാലി സി.വൈ എന്നിവര്‍ പങ്കെടുത്തു.
