ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ ആദരവും ക്യാഷ് അവാര്‍ഡും നല്‍കും. നാളെ (ഒക്‌ടോബര്‍ 10) വൈകുന്നേരം മൂന്നിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് വിതരണം ചെയ്യും. വ്യവസായ കായിക യുവജനകാര്യ മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷത വഹിക്കും. സഹകരണ, ദേവസ്വം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. സ്വര്‍ണ്ണം, വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് ഇരുപത് ലക്ഷം,  പതിനഞ്ച് ലക്ഷം, പത്ത് ലക്ഷം രൂപ വീതമാണ് നല്‍കുന്നത്.
ജിന്‍സണ്‍ ജോണ്‍സണ്‍, വിസ്മയ വി.കെ, നീന.വി, മുഹമ്മദ് അനസ് വൈ, കുഞ്ഞു മുഹമ്മദ് പി, ജിത്തു ബേബി, ചിത്ര പി.യു, ദീപിക പള്ളിക്കല്‍, സുനൈന കുരുവിള, പി. ആര്‍. ശ്രീജേഷ് എന്നിവരാണ് മെഡല്‍ ജേതാക്കള്‍.