2024 അവസാനത്തോടെ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നവകേരള സദസ്സിന്റെ ഭാഗമായി പീരുമേട് മണ്ഡലതല സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അതിദരിദ്രവിഭാഗം ജനങ്ങളെ കണ്ടെത്തി അവരുടെ പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കും. ജില്ലയിലെ സര്‍വമേഖയിലെയും അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ കണ്ടെത്തി വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനായാണ് നവകേരള സദസ്സ് പോലുള്ള ജനസമ്പര്‍ക്കപരിപാടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. എല്ലാ മണ്ഡലങ്ങളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും സഹകരണമുണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വണ്ടിപെരിയാര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പീരുമേട് മണ്ഡലതല നവകേരള സദസ്സ് ഡിസംബര്‍ 12 ന് രാവിലെ 11 മണിക്ക് വണ്ടിപെരിയാര്‍ കമ്മ്യൂണിറ്റി ഹാള്‍ സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാനായി വാഴൂര്‍ സോമന്‍ എം എല്‍ എ , വൈസ് ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, കണ്‍വീനറായി അസിസ്റ്റന്റ് കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസര്‍ എന്നിവരെ തെരഞ്ഞെടുത്തു. ജനറല്‍ കമ്മിറ്റിക്ക് കീഴില്‍ പബ്ലിസിറ്റി, സൗണ്ട് ആന്‍ഡ് ലൈറ്റ്, ഭക്ഷണം, പന്തല്‍ ആന്‍ഡ് സ്റ്റേജ് അലങ്കാരം, ട്രാഫിക്, വാളന്റിയര്‍, ഫിനാന്‍സ്, റിസപ്ഷന്‍ എന്നിങ്ങനെ എട്ട് സബ്കമ്മറ്റികളാണ് പ്രവര്‍ത്തിക്കുക.

അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം റ്റി മനോജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ എം ഉഷ, നിത്യ എസ്, പ്രിയ മോഹന്‍, രജനി ബിജു, ആര്‍ ദിനേശന്‍, നിജിനി ഷംസുദീന്‍, ജെയിംസ് ജേക്കബ്, ജയ്മോള്‍ ജോണ്‍സണ്‍, വി ജെ രാജപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗംങ്ങളായ രാരിച്ചന്‍ നീറണാംകുന്നേല്‍, എസ്പി രാജേന്ദ്രന്‍ , അസിസ്റ്റന്റ് കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസര്‍ പ്രിയന്‍ അലക്സ് റെബേല്ലോ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ആര്‍ തിലകന്‍, ജോസ് ഫിലിപ്പ്, അലക്സ് കോഴിമല, എസ് സാബു, ബാബുകുട്ടി, ട്രാവന്‍കൂര്‍ സിമന്റസ് ഡയറക്ടര്‍ ജോണി ചെരുവ്പറമ്പില്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

നവകേരള സദസ് തൊടുപുഴ മണ്ഡലതല സംഘാടകസമിതി രൂപീകരണയോഗം ഇന്ന് (21) നഗരസഭ ടൗണ്‍ ഹാളില്‍ രാവിലെ 10.30 ന് നടക്കും.