തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ നെറ്റ്/ജെ.ആര്‍.എഫ് പരീക്ഷകളുടെ ജനറല്‍ പേപ്പറിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് 20 മുതല്‍ ഹോളിഡേ/വീക്കെന്റ് ബാച്ചില്‍ പരിശീലനം നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് ഓരോ ബാച്ചിലും തിരുവനന്തപുരം ജി.എം.ജി ജംഗ്ഷനിലുള്ള സ്റ്റുഡന്‍സ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ഓഫീസിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0471 2304577.
