ചെങ്ങന്നൂർ: പ്രളയാനന്തര കാർഷിക മേഖലയുടെ പുനരുജ്ജീവനവും പുനരുദ്ധാരണവും ലക്ഷ്യമിട്ട് നടത്തുന്ന ‘പുനർജ്ജനി’ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ തെങ്ങിൻ തൈ, വാഴ കന്ന് എന്നിവ നട്ടു.

ചെങ്ങന്നൂരിലെ മുളക്കുഴയിലാണ് മന്ത്രി തൈ നട്ടത്. ഇതിനോടൊപ്പം ബേസൻ ഡിഗ്ഗർ എന്ന ആധുനിക യന്ത്രമുപയോജിച്ച് തെങ്ങിന് തടം വെട്ടുകയും ചെയ്തു. ഫലപ്രാപ്തിയില്ലാത്ത തെങ്ങുകൾ മുറിക്കുന്നതിനുള്ള ഉപകരണവും മന്ത്രി പരിശോധിച്ച് വിലയിരുത്തി. ഈ പദ്ധതി പ്രകാരം മണ്ഡലത്തിൽ സജ്ഞരിക്കുന്ന മണ്ണ് പരിശോധാന ലാബും സജ്ജീകരിച്ചിട്ടുണ്ട്. പറമ്പിൽ നിന്നും ശേഖരിച്ച് മണ്ണ് ലാബിൽ പരിശോധനയ്ക്കായി നൽകി അതിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.