ശബരിമല ദര്‍ശനം കോംപ്ലക്‌സ് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശബരിമല പാണ്ടിത്താവളത്തിനോടു ചേര്‍ന്നാണ് പുതിയ ദര്‍ശനം കോംപ്ലക്‌സ് നിര്‍മിച്ചത്. തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കുന്നതിന് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി 9.50 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം നടത്തിയത്. ഇവിടെ 56 മുറികളുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മെമ്പര്‍മാരായ കെ.പി. ശങ്കരദാസ്, കെ. രാഘവന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
