കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ എ.സി.ആര്‍ ലാബിലേക്ക് ലാബ് ടെക്‌നീഷ്യന്‍ ട്രെയ്‌നികളെ തിരഞ്ഞെടുക്കുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 26 ന് രാവിലെ 10 ന് പയ്യന്നൂര്‍ താലൂക്ക് ആശുപത്രി കാമ്പസിലുള്ള കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ് റീജിയണല്‍ മാനേജര്‍ ഓഫീസില്‍ നടക്കും.
കേരള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ബി.എസ്.സി എം.എല്‍.റ്റി/ ഡി.എം.എല്‍.റ്റി (കേരള പാരാമെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തത്) യോഗ്യതയുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡേറ്റയും കൊണ്ടുവരണം.