കുറഞ്ഞ കാലയളവിൽ അനായാസം ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താൻ ആത്മവിശ്വാസമേകുന്ന ‘Communicative English Course’ ലേക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ച് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ ക്ലാസുകളും തിരുവനന്തപുരം കേന്ദ്രത്തിൽ ഓഫ്‌ലൈൻ പരിശീലന സൗകര്യവും ലഭ്യമാണ്. പ്ലസ്ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 10. വിശദവിവരങ്ങൾക്ക്: 0471 2365445, 9496015002, www.reach.org.in.